പത്തനംതിട്ട എം.പി ആന്‍േറാ ആന്റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ്. മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചിയെന്ന തലക്കെട്ടിലാണ് ബ്ളോഗ്. കൊടിച്ചിപട്ടിയെ കുറിച്ച് പറയുന്ന കഥയായാണ് ബ്ളോഗിലൂടെ പി.സി ജോര്‍ജ് ആന്െറാ ആന്ംറണിക്ക് മറുപടിയുമായി രംഗത്തത്തെിയത്. ഉണ്ണാനും ഉടുക്കാനുമില്ലാതെ കോട്ടയത്ത് എത്തിയതാണ് ആന്േറായെന്നും പേര് പരാമര്‍ശിക്കാതെ ബ്ളോഗില്‍ പറയുന്നു. കണ്ണടച്ച് തുറക്കുന്നതിലും വേഗത്തിലായിരുന്നു ഒരുഗതിയും പരഗതിയുമില്ലാതെ നടന്ന ചേട്ടനും അനിയനും കുബേരപദവിയില് എത്തിയതെന്നും ബ്ളോഗിലുണ്ട്.ആറന്മുള വിമാന പദ്ധതി പരിസരത്ത് നിന്നും കൊടിച്ചി എല്ലിന് കഷ്ണങ്ങള്‍ തപ്പിയെടുത്തു. വഴിയെ പോകുന്ന എട്ടും പൊട്ടും തിരിയാത്ത എല്‍.കെ.ജി പിള്ളേര്പോലും കല്ളെടുത്ത് എറിയാനോ നോക്കാനോ അറക്കുന്നവനും വധഭീഷണിയോ എന്നും ബ്ളോഗിലൂടെ പി.സി ജോര്‍ജ് ആന്‍േറാ ആന്റണിയെ കളിയാക്കുന്നു.തന്നെ കൊല്ലാന്‍ പി.സി ജോര്‍ജ് 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ആന്‍േറാ ആന്റണി കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞിരുന്നു. വീട്ടിലേക്ക് ഓടിക്കയറുന്ന ഭ്രാന്തന് പട്ടിയെ പോലെയാണ് പി.സി. ജോര്‍ജെന്നും ആന്‍േറാ ആന്റണികുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കൊടിച്ചിപട്ടിയെ ഉപമിച്ച് ബ്ളോഗ് എഴുതിയിരിക്കുന്നത്.
Comments