തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ മൂന്നിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്ന് ഒൗദ്യോഗികവൃത്തം അറിയിച്ചു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്‍്റ് മഹീന്ദ രാജപക്സെയെ ക്ഷണിച്ചതില്‍ ജയലളിത പ്രതിഷേധം അറിയിക്കുകയും സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനം രാജ്യാന്തര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ജയിലളിത മോദിയോട് നേരിട്ട് ഉന്നയിക്കുമെന്നാണ് വിവരം. മോദിക്കു പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും ജയലളിത കൂടിക്കാഴ്ച നടത്തും.
Comments