ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കമ്പനി അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രശ്നം തീര്‍ക്കേണ്ടത് കെജിഎസ് ഗ്രൂപ്പിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹരിതട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്.
Comments