തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ബാറുകള്‍ തുറപ്പിക്കാനുള്ള മദ്യലോബിയുടെ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ ഇത്തരം നീക്കം തടയാം. ഇതുവരെ മദ്യ ദുരന്തമുണ്ടാകാത്തത് വിവിധ വകുപ്പുകളുടെ നിരീക്ഷണ ഫലമായിട്ടാണ്. ബാറുകളുടെ നിലവാരം കൂട്ടി ആളുകളെ കുടിപ്പിക്കുകയല്ല വേണ്ടത്. ബാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments