തൃശൂര്‍: ഓപ്പറേഷന് കുബേരയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്.പിമാരുടെ നേതൃത്വത്തില്‍ 19 പോലീസ് ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കും. ബ്ളേഡ് കമ്പനികള്‍ക്കും അമിത പലിശക്കാര്ക്കുമെതിരെ പരാതി നല്കാന് ഇവിടെ സൗകര്യമൊരുക്കും. നിലവില്‍ ആധാരം പണയംവെയ്ക്കുകയും തുക എഴുതാത്ത ചെക്ക് കൊടുക്കുകയും ചെയ്തവര്‍ക്കും അദാലത്തില്‍ പങ്കെടുക്കന്‍ കഴിയും. അടുത്ത മാസം മുപ്പതിനകം സംസ്ഥാനത്തെ എല്ലാ ചിട്ടി കമ്പനികളും രജിസ്റ്റര്‍ ചെയ്യണം. ഓപ്പറേഷന് കുബേര അവസാനിച്ചിട്ടില്ളെന്നും അതിന്‍െറ അടുത്ത ഘട്ടമാണ് ജില്ലാ അദാലത്തെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments