പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി അയച്ച ഇടയലേഖനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ള ഐക്യദാര്‍ഡ്യം സഭ ആവര്‍ത്തിക്കുന്നത്. 'ജീവന്റെ നിലനില്പിനായി നമുക്ക് ശബ്ദം ഉയര്‍ത്താം' എന്ന പേരിലാണ് ഇടയലേഖനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് നിഗൂഢ താത്പര്യമുണ്ട്. അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം ലഭിച്ചു. പശ്ചിമഘട്ടമലനിരകളിലായി 2000 ത്തോളം അനധികൃത പാറമടകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയേ മതിയാകൂവെന്നും ഇടയലേഖനത്തില്‍ പറയുന്നു.
Comments