ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കി. നരേന്ദ്ര മോദി സര്‍ക്കാറാണ് പ്രോടെം സ്പീക്കര്‍ സ്ഥാനത്തേക്ക് കമല്‍നാഥിനെ നിര്‍ദേശിച്ചത്. ലോക്സഭയിലെ ഏറ്റവും പരിചയ സമ്പന്നനായ അംഗമാണ് കമല്‍നാഥ്.
യു.പി.എ സര്‍ക്കാറില്‍ നഗരവികസനം, പാര്‍ലമെന്ററി കാര്യം, വാണിജ്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത കമല്‍നാഥ് ഒമ്പതാം തവണയാണ് തന്‍െറ മണ്ഡലമായ ചിന്ത്വാരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
Comments