പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമികവിനായിപത്തംഗ വിദഗ്ധ ഉപദേശകസമിതി രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) മുന്‍ മാനേജിങ് ഡയറക്ടര്‍ ഇ.ശ്രീധരനടക്കം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉള്‍പ്പെട്ടതാവും ഈ സമിതിയെന്ന് അറിയുന്നു. മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും സമിതിയിലുണ്ടാവും. ഇ.ശ്രീധരനെ മോദി മന്ത്രിസഭയിലെടുക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട്, മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയായതോടെ ഈ അഭ്യൂഹം അവസാനിച്ചു. ബുള്ളറ്റ് ട്രെയിനുകളടക്കം ഒട്ടേറെ സ്വപ്നപദ്ധതികള്‍ മോദിയുടെ മനസ്സിലുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മോദിയുമായി അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവസരം ലഭിച്ചാല്‍ ആലോചിക്കുമെന്നും നേരത്തേ ശ്രീധരനും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീധരന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
Comments