കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണെന്ന സംശയം തെളിയിക്കാന്‍ പോലീസ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍.
ഡിഎന്‍എ ടെസ്റ്റ് ആലോചനയില്‍പ്പോലുമില്ല. അതിനുവേണ്ടി ആരും സമീപിച്ചിട്ടില്ല. പൂര്‍ണമായ അനാലിസിസ് അല്ലാത്തതിനാല്‍ ടെസ്റ്റ് 100 ശതമാനം വിജയിക്കുമെന്നു കരുതേണ്ടതുമില്ല.
ടെസ്റ്റിന് കുറുപ്പിന്റെ വീട്ടുകാരുടെ അനുമതിവേണം. അതിനു തയാറായി വരികയും വേണം-കമ്മീഷണര്‍ പറയുന്നു.
താന്‍ മരിച്ചുവെന്നു ബോധ്യപ്പെടുത്തി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു എട്ടുലക്ഷം രൂപ തട്ടിയെടുക്കാന്‍ തന്നോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ തന്റെ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയ ആലപ്പുഴ ചെറിയനാട് സ്വദേശി സുകുമാരക്കുറുപ്പ് വര്‍മ്മയാണെന്ന് പ്രചരിച്ചിരുന്നു
Comments