പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ സഭയുടെ ഇടയലേഖനം. ‘ജീവന്റെ നിലനില്‍പ്പിനായി നമുക്ക് ശബ്ദമുയര്‍ത്താം’ എന്ന തലക്കെട്ടിലാണ് ഇടയലേഖനം.
പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള എല്ലാ പോരാട്ടങ്ങളെയും സഭ പിന്തുണക്കുമെന്ന് ലേഖനത്തില്‍ പറയുന്നു.
കോട്ടയം ആസ്ഥാനമായ സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലെ പള്ളികളിലാണ് ഞായറാഴ്ച ഇടയലേഖനം വായിച്ചത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് ഗൂഢ താത്പര്യമാണ് ഉള്ളത്. റിപ്പോര്‍ട്ടിനെതിരെയുള്ള സമരങ്ങള്‍ക്കു പിന്നില്‍ ക്വാറി മാഫിയയും, ഭൂമാഫിയയുമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തും കര്‍ഷക ദ്രോഹപരമായ ഒരു വരിപോലുമില്ല.
കേരളത്തിന്റെ സാഹചര്യങ്ങളും പരിഗണിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യറാക്കിയതെന്നും ഇടയലേഖനം പറയുന്നു.
Comments