യുപിയിലെ ബാദോന്‍ ഗ്രാമത്തില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു. പപ്പു യാദവ്, അവ്ദേഷ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരാണ് പിടിയിലായത്.
കേസില്‍ പ്രതികളെന്നു സംശയിക്കുന്ന മറ്റു രണ്ടുപേര്‍ കൂടി പിടിയിലാകാനുള്ളതായി പോലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി രേഖാചിത്രം തയറാക്കുകയാണ് പോലീസ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കുന്നത്.
മേയ് 27 നു ഹുസൈത് പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കത്ര ഗ്രാമത്തില്‍നിന്നു കാണാതായ 14, 15 വയസ് വീതമുള്ള സഹോദരിമാരെ പിറ്റേന്നു രാവിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു.
Comments