ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ധനുഷ്കോടി തീരത്തെ കാച്ചിത്തീവിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ മര്‍ദനം. കുപ്പിയും കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ എട്ടു മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
പുറംകടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ശീതളപാനീയങ്ങളും മധുരപലഹാരങ്ങളും വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം മര്‍ദിക്കുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളി സംഘടനാ അധികൃതര്‍ അറിയിച്ചു. തലയ്ക്കും കൈകള്‍ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments