ഡീസല്‍ വില വര്‍ധന നിരാശജനകമെന്നു ജയലളിത
Text Size
Story Dated: Sunday, June 01, 2014 01:35 hrs UTC
ചെന്നൈ: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഡീസല്‍ വില വര്‍ധന നിരാശജനകമാണെന്നും ജയലളിത പറഞ്ഞു.
അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളിലാണ് ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. യു.പി.എ സര്‍ക്കാറിന്‍്റെ പാത എന്‍.ഡി.എ സര്‍ക്കാര്‍ പിന്തുടരരുതെന്നും ജയലളിത പറഞ്ഞു.
Comments