തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ടി ആര് എസ് നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ 29 ാമത്തെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ചന്ദ്രശേഖരറാവു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തെലങ്കാന മേഖലയിലെ രാഷ്ട്രപതിഭരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. 12 കാബിനറ്റ് മന്ത്രിമാരും റാവുവിനൊപ്പം തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. റാവുവിന്റെ മകന് കെ ടി രാമറാവു, അടുത്തബന്ധു ടി ഹരീഷ് റാവു എന്നിവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. മുഹമ്മദ് മെഹ്മൂദ് അലി, ടി രാജയ്യ, നരസിംഹറെഡ്ഡി, രാജേന്ദര്‍ , ശ്രീനിവാസ റെഡ്ഡി, ടി പദ്മറാവു, പി മഹേന്ദ്രറെഡ്ഡി, ജോഗു രാമണ്ണ, ജി ജഗദീഷ് റെഡ്ഡി എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍ . അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 119 അംഗ നിയമസഭയിലെ 63 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തിയത്.
Comments