ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി അര്ജുന് മുണ്ടെ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അര്ജുന് മുണ്ടെ കത്തയച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കണം. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരില്ല. പിന്നാക്ക സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തുന്നത് തടയണമെന്നും മുണ്ടെ കത്തില്‍ ആവശ്യപ്പെട്ടു.
Comments