പുതുതായി നിലവില്‍വന്ന തെലങ്കാന സംസ്ഥാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. എല്ലാ രംഗങ്ങളിലും മുന്നേറുന്നതിന് തെലങ്കാനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ മോദി വാദ്ഗാനംചെയ്തു. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനും എല്ലാ ജനങ്ങള്‍ക്കും മോദി ആശസ അറിയിച്ചു. 'രാജ്യത്തിന് ഒരു പുതിയ സംസ്ഥാനത്തെക്കൂടി ലഭിച്ചിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് തെലങ്കാനയും കരുത്ത് പകരും. വര്‍ഷങ്ങള്‍നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് പുതിയ സംസ്ഥാനം യാഥാര്‍ത്ഥ്യമായത്. ത്യാഗം സഹിക്കേണ്ടിവന്ന എല്ലാവരെയും താന്‍ ആദരിക്കുന്നു' മോദി ട്വിറ്ററില്‍ കുറിച്ചു.
Comments