കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കിരീടത്തിന് അവകാശികളായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യവസാനം ആവേശം മുറ്റിനിന്ന ഫൈനലില്‍ കിങ്സ് ഇലവന് പഞ്ചാബിനെ മൂന്നു വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ രണ്ടാം ഐ പി എല്‍ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ക പഞ്ചാബ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത മൂന്നു പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.50 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്സറും ഉള്‍പ്പെട 94 റണ്‍സ് നേടിയ കര്‍ണാടക്കാരനായ ബാറ്റ്സ്മാന് മനീഷ് പാണ്ഡെയാണ് നൈറ്റ് റൈഡേഴ്സിന്റെ വിജയ ശില്‍പ്പി.
Comments