അമിതപലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച 142 റെയ്ഡുകള്‍ നടത്തി. ആറുപേര്‍ പിടിയിലായി. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അനധികൃതമായി സൂക്ഷിച്ച രേഖകളും ഇരുപത്തിയേഴായിരത്തില്പ്പരം രൂപയും കണ്ടെടുത്തു. ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 8193 റെയ്ഡുകളിലായി 658 പേര് പിടിയിലായി. 1157 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ് േമധാവി അറിയിച്ചു.
Comments