മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാറുകള്‍ അനുവദിക്കുന്നതെങ്കില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ പോരെയെന്ന് ഹൈക്കോടതി ചോദിച്ചു. എരുമേലി പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍പ്പോലും ബാറുകള്‍ എന്തിനാണെന്നും കോടതി ആരാഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ബഞ്ച് ഇക്കാര്യം ആരാഞ്ഞത്.
Comments