ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെഡിയിലെ 24 എംപിമാരും അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു. മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായാണ് നവീന്‍ പട്നായിക് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. അതേസമയം, എന്‍ഡിഎയുമായി സഖ്യത്തിലെത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് നവീന്‍ പട്നായിക് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അറിയിച്ചു.
Comments