1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹരജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് മേമന്റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ശിപാര്‍ശകള്‍ പരിഗണിച്ചാണ് മുഖര്‍ജി ദയാഹരജി തള്ളിയതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചത്.
Comments