എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ കോടതിയിലെത്തി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. അഭിഭാഷകന് ഫെന്നി ബാലകൃഷ്ണനൊപ്പമാണ് സരിതയെത്തിയത് മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷമാണ് അടച്ചിട്ട കോടതിമുറിയില്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
Comments