മത്സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവികസേന കഴിഞ്ഞയാഴ്ച പിടികൂടിയ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് പ്രസിഡന്റ് മഹീന്ദ രാജപാക്സെ ഉത്തരവിട്ടു. ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായുള്ള നല്ലബന്ധം പരിഗണിച്ചാണ് 26 പേരെയും വിട്ടയയ്ക്കാന് ഉത്തരവിട്ടതെന്ന് രാജപാക്സെയുടെ വക്താവ് പറഞ്ഞു. നേരത്തെ മത്സ്യത്തൊഴിലാളികളെ 16 വരെ റിമാന്‍ഡ് ചെയ്യാന്‍ മാന്നാറിലെ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.കച്ചിത്തീവിനടുത്ത് മത്സ്യബന്ധനം നടത്തവെ മെയ് 31 ന് രാത്രിയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശികളാണ് പിടിയിലായവര്‍ .
Comments