തൃശൂരില്‍ ഇന്ധനം കയറ്റിവന്ന ഗുഡ്സ് ട്രെയിനില്‍ തീപിടുത്തം. കൊരട്ടിക്ക് അടുത്ത് കറുകുറ്റിയില്‍ വെച്ച് എന്‍ജിന്‍െറ ആക്സില്‍ ബോക്സില്‍ നിന്ന് തീ ഉയരുകയായിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന ഉപകരണങ്ങളുടെ സഹായത്തോടെ തീ കെടുത്തിയതോടെ വന്‍ ദുരന്തം വഴിമാറി. എറണാകുളത്ത് നിന്ന് ഷെര്‍ണൂര്‍ ഭാഗത്തേക്ക് 16000 ലിറ്റര്‍ ഇന്ധനം കൊണ്ടുവന്ന ഗുഡ്സിനാണ് തീപിടിച്ചത്. എന്ജിന് ചൂട് പിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. തീപിടുത്തമുണ്ടായ ഗുഡ്സ് കറുകുറ്റിയില്‍ പാളത്തില്‍ കുടുങ്ങിയതോടെ എറണാകുളത്ത് നിന്ന് ഷെര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒരു മണിക്കുറോളം വൈകും. തീ ഒഴിവായ ഗുഡ്സ് വണ്ടി ചാലക്കുടിയിലേക്ക് കൊണ്ടുപോകുകയാണ്. ചലക്കുടിയല് എത്തിയാല്‍ മാത്രമേ കുടുങ്ങിക്കിടക്കുന്ന ഷെര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളുടെ സര്‍വീസ് തുടങ്ങാനാവു. ഇന്റ്റര്സിറ്റി, ജനശതാബ്ദി അടക്കം ട്രെയിനുകളാണ് കുടുങ്ങികിടക്കുന്നത്.
Comments