മുന്‍ പാര്‍ലമെന്‍്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പ്രോടെം സ്പീക്കറായി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞക്ക് മേല്‍നോട്ടം വഹിക്കുക, പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തുക എന്നിവയായിരിക്കും കമല്‍നാഥിന്‍െറ പ്രധാന ദൗത്യങ്ങള്‍. 67കാരനായ കമല്‍നാഥ് ചിന്ത്വാര മണ്ഡലത്തില്‍ നിന്നും ഒമ്പതാം തവണയാണ് ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.മോദി സര്‍ക്കാരാണ് പ്രോടെം സ്പീക്കര്‍ സ്ഥാനത്തേക്ക് കമല്‍നാഥിനെ നിര്‍ദേശിച്ചത്. ലോക്സഭയിലെ ഏറ്റവും പരിചയ സമ്പന്നനായ അംഗമാണ് കമല്‍നാഥ്. യു.പി.എ സര്‍ക്കാരില്‍ നഗരവികസനം, പാര്‍ലമെന്‍്ററി കാര്യം, വാണിജ്യം എന്നീ വകുപ്പുകളാണ് കൈകാപര്യം ചെയ്തിരുന്നത്.
Comments