ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.യു.പി.യില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ കര്‍ക്കശനടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ലിംഗസമത്വം ഉറപ്പാക്കി ലൈംഗികാതിക്രമം അവസാനിപ്പിക്കുകയെന്ന പ്രചാരണപരിപാടിയുടെ വീഡിയോ പ്രകാശനം ചെയ്യുമ്പോഴായിരുന്നു മൂണ്‍, യു.പി.യിലെ സംഭവം പരാമര്‍ശിച്ചത്. നേരത്തേ, ഇന്ത്യയിലെ യു.എന്‍.ഓഫീസും കുറ്റകൃത്യത്തെ അപലപിച്ചിരുന്നു.ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പുരുഷന്മാരെ ന്യായീകരിക്കുന്ന നിലപാടെടുക്കരുതെന്നും അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു.
Comments