സരിത നായരുടെ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ എ.പി അബ്ദുള്ളക്കുട്ടി രാജിവെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ അദ്ദേഹം ആരോപണവിധേയന് മാത്രമാണ്. ആരോപണവിധേയനെ കുറ്റക്കാരനായി കാണാന്‍ കഴിയില്ല. അബ്ദുല്ലക്കുട്ടി രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അബ്ദുല്ലക്കുട്ടി രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും അബ്ദുല്ലക്കുട്ടിയും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
Comments