കേരളത്തിലെ അനാഥശാലയിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഖ്തറിനെ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊണ്ടുവന്നതിന്‍െറ മുഖ്യകണ്ണിയാണ് ഷക്കീല്‍ അഖ്തറെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം ആദ്യത്തെ അറസ്റ്റാണിത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പാലക്കാട് റെയില്‍വേ പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. അറസ്റ്റിലായ ഷക്കീല്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ജോലി ചെയ്തുവരികയാണ്.
Comments