ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.ടി. തോമസ്. ഇന്നല്ലെങ്കില്‍ നാളെ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കേണ്ടിവരും. ഇതിന് എതിരു നില്ക്കുന്നവര് ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇടുക്കിയിലെ ജനങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. പശ്ചിമഘട്ടം ഇപ്പോള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഇനിയരിക്കലും കഴിയില്ലെന്നും പി.ടി. തോമസ് പറഞ്ഞു.
Comments