ജെ.എസ്.എസ് ആയി തന്നെ എല്‍.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.ആര് ഗൗരിയമ്മ. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിലേക്കുള്ള പ്രവേശനത്തെകുറിച്ച് ഇപ്പോള്‍ പറയാനാവില്ളെന്നും ഗൗരിയമ്മ വാര്‍ത്താലേഖകരോട് പറഞ്ഞു.തുറവൂരില്‍ നടന്ന കൂടിക്കാഴ്ചക്കിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.എമ്മിലേക്ക് ക്ഷണിച്ചതായി ഗൗരിയമ്മ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെയും താല്പര്യം എല്‍.ഡി.എഫിലെ ഘടകകക്ഷിയാകാനാണെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.
Comments