അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.
സുവര്‍ണക്ഷേത്രത്തിന്റെ ഭരണം വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റിയും ശിരാേമണി അകാലിദള്ളിന്റെ അമൃത്സര്‍ ഘടകവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ മുപ്പതാം വാര്‍ഷികമായ ഇന്ന് നടന്ന പ്രത്യേകയോഗത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 1984-ലെ സിഖ് വിരുദ്ധ കലാപം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നാണ് ഗുരുദ്വാര പ്രബന്ധ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഇന്ത്യയിലെ ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. ഈ അഭിപ്രായവ്യത്യാസമാണ് ആദ്യം വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്.
Comments