മത്സ്യസംസ്കരണ ഫാക്ടറിയിലുണ്ടായ വാതകചോര്ച്ചയില് 54 പേര് ആശുപത്രിയില്‍ . ആരുടെയും നില ഗുരുതരമല്ല. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറി തൊഴിലാളികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിള സീ ഫുഡ് കമ്പിനിയിലാണ് അമോണിയ വാതകം ചോര്‍ന്നത്. ഇരുപത് പേര് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലാണെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എം രവികുമാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി താത്കാലികമായി പൂട്ടി. ഫാക്ടറിയുടെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.
Comments