ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ളെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ശശി തരൂര്‍. ഭരണപരമായ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ച് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു.
തരൂരിന്‍െറ പ്രശംസക്കെതിരെ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു. തരൂരിന്‍െറ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവന വന്നതില്‍ ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് എം.പി മണി ശങ്കര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും തരൂരിന്‍െറ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എഴുതിയ ലേഖനത്തിന്‍െറ പേരില്‍ തന്നെ മോദിഭക്തനെന്ന് വിളിക്കരുതെന്ന് കഴിഞ്ഞദിവസം തരൂര്‍ ഒരുചാനലിനോട് പ്രതികരിച്ചിരുന്നു.
Comments