ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ന്യൂഡല്ഹിയില്നിന്നുണ്ടായ പെരുമാറ്റത്തില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ് അസന്തുഷ്ടനാണെന്ന് റിപ്പോര്‍ട്ട്.
പാക് ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗിന്‍െറ പേര് വെളിപ്പെടുത്താത്ത നേതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇത് വെളിപ്പെടുത്തിയത്.
മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിന് അവസരം നല്‍കാത്തതില്‍ ശരീഫിന് ദു:ഖമുണ്ടെന്ന് മുതിര്‍ന്ന പി. എം. എല്‍-എന്‍ നേതാവ് ‘ഡോണ്‍’ പത്രത്തോട് പറഞ്ഞു.
സംയുക്ത പ്രസ്താവന ഇറക്കുമെന്നാണ് ശരീഫും സംഘവും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ത്യ ഏകപക്ഷീയമായി പ്രസ്താവന ഇറക്കുകയായിരുന്നു.
ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തിലും ശരീഫ് സംതൃപ്തനായിരുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രസ്താവനയില്‍ ശരീഫിനെക്കുറിച്ച് പറഞ്ഞുപോവുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍, പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിന്‍െറ പ്രാധാന്യം എടുത്തുകാട്ടിയിരുന്നില്ല. ഇതുകൊണ്ടാണ് ശരീഫ് സ്വന്തം നിലയില്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
Comments