പട്ന സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് മോഷ്ടിച്ച പണമെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് മോഷ്ടിച്ച 2.5 കോടിരൂപയുടെ സ്വര്‍ണം വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്. ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് 2010 ല്‍ 2.5 കോടിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കപ്പെട്ടിരുന്നു.
കേസില്‍ അറസ്റ്റിലായ സിമി നേതാവ് ബ്ലാക് ബ്യൂട്ടിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹൈദരലിയെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരം എന്‍ ഐ എയ്ക്ക് ലഭിച്ചത്.സിമി പ്രവര്ത്തകന് അബു ഫൈസലിനാണ് സ്ഫോടനം നടത്തുന്നതിനുള്ള പണം തീവ്രവാദികള്‍ കൈമാറിയത് എന്നാണ് ഹൈദരലിയുടെ വെളിപ്പെടുത്തല്‍ .
പട്നയില്‍ നരേന്ദ്രമോദി പ്രസംഗിക്കാനിരുന്ന വേദികളിലാണ് കഴിഞ്ഞ ഒക്ടോബറില്‍ സ്ഫോടനങ്ങള്‍ നടന്നത്. ആറ് സ്ഫോടനങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments