എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ഈ പരാതിയില്‍ തീരുമാനമായ ശേഷം മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തി അവര്‍ക്കെതിരെ പരാതി നല്‍കും. ഈ പരാതിയിലുള്ള അന്വേഷണത്തെ ആശ്രയിച്ചായിരിക്കും ഇനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയെന്നും സരിത കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അബ്ദുള്ളക്കുട്ടി തന്നെ ഉപദ്രവിച്ച സ്ഥലവും സമയവും രഹസ്യമൊഴിയിലുണ്ട്. ഇതു സംബന്ധിച്ച് ഒരു അവ്യക്തതയുമില്ലെന്നും അവര്‍ പറഞ്ഞു. സോളാര്‍ കമ്മീഷനു മുമ്പില്‍ നല്കിയ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും പറയാനുള്ളതെല്ലാം എഴുതിക്കൊടുത്തിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
Comments