പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് എസ്പിജി അറിയിച്ചു. അതേസമയം, റോബര്‍ട്ട് വധേര ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ പരിശോധനാ ഇളവ് ലഭിക്കില്ല.
നിലവില്‍ ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് എസ്പിജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സുരക്ഷ നല്കിയിരിക്കുന്നയാളുടെ കൂടെ യാത്ര ചെയ്യുന്നവര്‍ക്കും അതേ സുരക്ഷ ലഭിക്കുമെന്നും എസ്പിജി അധികൃതര്‍ അറിയിച്ചു.
വിമാനത്താവളങ്ങളില്‍ റോബര്‍ട്ട് വധേരയ്ക്ക് പ്രത്യേക ഇളവ് നല്‍കുന്നത് പിന്‍വലിക്കാന്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ നീക്കം ആരംഭിച്ചിരുന്നു.
Comments