വിയ്യൂര്‍ ജയിലില്‍ ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നു സിംകാര്‍ഡ് കണെ്ടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു. പേരാമംഗലം പോലീസാണ് ചോദ്യംചെയ്തത്. കോഴിക്കോട്ട് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി ശ്രീകാന്ത് കമാലിന്റേതാണ് സിംകാര്‍ഡെന്ന് പോലീസ് കണെ്ടത്തിയിരുന്നു. ഇയാളെ കണെ്ടത്താന്‍ പോലീസ് ഉടന്‍ ഒഡീഷയിലേക്കു പോകും.കഴിഞ്ഞ ദിവസമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി.പി. വധക്കേസ് പ്രതി അണ്ണന് സിജിത്ത് താമസിക്കുന്ന സെല്ലില്‍ നിന്നും സിംകാര്‍ഡ് ലഭിച്ചത്. കാര്‍ഡിന്റെ ഉടമയെ തേടി തൃശൂര്‍ പേരമംഗലം സി.ഐ. മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശനിയാഴ്ചയാണ് കോഴിക്കോട്ടെത്തിയത്.
Comments