സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന.
കേരള കോണ്‍ഗ്രസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണോ എന്ന് കേരള കോണ്‍ഗ്രസ്-ബിയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മാന്യത നോക്കുകയാണെങ്കില്‍ മിക്ക മന്ത്രിമാരെയും മാറ്റണ്ടേിവരുമെന്നും ജോര്‍ജ് ചോദിച്ചു.
Comments