ഹൈദരാബാദ്: തെലങ്കാന വിഭജന ശേഷമുള്ള സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആചാര്യ നാഗാര്‍ജുന സര്‍വകലാശാല വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. മൂന്ന് വനിതകളടക്കം 19 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
Comments