ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൂട്ടത്തോടെ കേരളത്തിലെത്തിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒത്താശയോടെ അനാഥാലയങ്ങളില്‍ നിയമലംഘനം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പിന് ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് മറുപടി പറഞ്ഞ മന്ത്രി എം.കെ മുനീര്‍ അറിയിച്ചു.മനുഷ്യക്കടത്താണ് നടന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞുവെന്ന് പ്രതിപക്ഷത്ത് നിന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ താന്‍ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ പറഞ്ഞതായി തെളിയിക്കാമോ എന്ന് ആഭ്യന്തരമന്ത്രി വെല്ലുവിളിച്ചു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചുമുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്നിറങ്ങിപ്പോയി
Comments