കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.
ഇന്ദിരാഗാന്ധി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ രാവിലെ 5,000 സി.ഐ.എസ്.എഫ് ജവാന്മാരെ വിന്യസിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയും കര്‍ശനമാക്കി. വിമാനത്താവളത്തിനുള്ളിലേക്ക് യാത്രക്കാര്‍ക്കൊപ്പം വന്നവരെ കടത്തിവിട്ടില്ല.
കൂടാതെ കസ്റ്റംസ് പരിശോധനയും കര്‍ശനമാക്കി. വിമാനത്താവളത്തിന് പുറത്തും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്നാ അന്താരാഷട്ര വിമാനത്താവളത്തില്‍ നടന്ന താലിബാന് ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ധരാത്രിയോടെ വിമാനത്താവളത്തിലെ പഴയ ടെര്‍മിനലിലായിരുന്നു ആക്രമണം.
Comments