കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിലെത്തിയ കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങിഎറണാകുളം-പട്ന എക്സ്പ്രസിന്‍െറ രണ്ട് ത്രീ-ടയര്‍ എ.സി കോച്ചുകളിലാണ് യാത്ര തിരിച്ചത്. തിങ്കളാഴ്ച രാത്രി നിശ്ചിത സമയത്തില്‍ നിന്ന് ഏറെ വൈകിയാണ് ട്രെയിന്‍ എത്തിയത്. പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോമില്‍ നിന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ 119 കുട്ടികളെയാണ് ഝാര്‍ഖണ്ഡിലേക്ക് മടക്കിയയച്ചത്. ഇവരോടൊപ്പം ഉദ്യോഗസ്ഥരും നിയമപാലകരും എതാനും രക്ഷിതാക്കളുമുണ്ട്. ജേസിഡി ജങ്ഷന് റെയില്‍വേ സ്റ്റേഷന് വരെയാണ് കുട്ടികളുടെ മൂന്ന് ദിവസത്തെ യാത്ര. ബുധനാഴ്ച രാത്രി കുട്ടികളെ ഗൊഡ്ഡ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങും.
Comments