ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന് നോട്ടീസ് അയച്ചു.
മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധയാ കേസെടുത്ത കമ്മീഷന്, സംഭവത്തെക്കുറിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.
Comments