പത്തനംതിട്ട: ക്വാറി ഉടമകളില്‍ നിന്ന് കോഴ
വാങ്ങിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി രാഹുല്‍
ആര്. നായരെ തല്‍സ്ഥാനത്തു നിന്നും മാറ്റി.
അന്വേഷണ വിധേയമായാണ് രാഹുലിനെ
മാറ്റിയത്. പകരം ഡോ. ശ്രീനിവാസിനെ
പത്തനംതിട്ട എസ്. പിയായി നിയമിച്ചു.
എ.ഡി.ജി.പി നല്കിയ അന്വേഷണ
റിപ്പോര്ട്ടിന്മേല് രാഹുലിനെതിരെ നടപടി
സ്വീകരിക്കാന്‍ ഡി.ജി.പി ശുപാര്‍ശ
ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ടിനെപ്പറ്റി
അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവി വിന്‍സന്‍
എം. പോളിനെ ആഭ്യന്തര മന്ത്രി രമേശ്
ചെന്നിത്തല ചുമതലപ്പെടുത്തി.
അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കാന്‍ വേണ്ടി
എസ്.പി കൈക്കൂലി വാങ്ങി എന്നാണ്
ആരോപണം. ഇടനിലക്കാരനില്‍ നിന്ന്
കൊച്ചിയില്‍ വെച്ച് 15 ലക്ഷം രൂപ
കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments