418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴുലക്ഷം ലിറ്ററിന്റെ വര്‍ധനയുണ്ടായി. ബിവറേജസ് കോര്പ്പറേഷന് 200 കോടിയുടെ അധിക വരുമാനം ഉണ്ടായതായും ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മദ്യവില്‍പ്പന കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ യുവതലമുറയെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുയാവും അഭികാമ്യം. ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments