ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കാട്ടിതീയെത്തുടര്ന്ന് കുഴിബോംബ് സ്ഫോടന പരമ്പര. ഇരുപതിലേറെ കുഴിബോംബുകള്‍ പൊട്ടി. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം സ്ഥാപിച്ച നിരവധി ക്യാമറകളും സെന്‍സറുകളും നശിച്ചു. തുടര്‍ച്ചയായ സ്ഫോടനങ്ങള്കേട്ട് ഗ്രാമവാസികള്‍ പരിഭ്രാന്തരായി. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറിലാണ് ചൊവ്വാഴ്ച രാത്രി കാട്ടുതീ പടര്‍ന്നുപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് സൈന്യവും അഗ്നിശമന സേനയും.
Comments