കരസേനാ മേധാവിയെ മാറ്റില്ലെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ളെന്നും ദര്‍ബീര്‍ സിങ് തന്നെയായിരിക്കും കരസേനാമേധാവിയെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.പുതിയ കരസേനാ മേധാവി ലഫ്.ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെിയിരുന്നു. നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്റെ സംരക്ഷകനാണ് പുതിയ കരസേനാ മേധാവിയെന്നും അദ്ദഹേത്തെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദഹേം ട്വിറ്ററില്‍ കുറിച്ചു.
Comments