തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ്ഷെഡിങിന്െറ സമയത്തില്‍ മാറ്റം. ഇന്നുമുതല്‍ വൈകീട്ട് 6.30നും രാത്രി 9.30നും ഇടയിലായിരിക്കും ലോഡ്ഷെഡിങെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ ദൈര്‍ഘ്യം 45 മിനുട്ട് തന്നെയായിരിക്കും.
നിലവില്‍ 6.45 മുതല്‍ 11.15 വരെയാണ് ലോഡ്ഷെഡിങിന്െറ സമയം. രാത്രി 9.30 നാണ് ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
മത്സരം കാണുന്ന സമയത്ത് പരമാവധി ഉപഭോഗം കുറക്കണമെന്ന് ഉപയോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു. മഴ ആരംഭിച്ചിട്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്.
Comments