പ്രതിരോധ മന്ത്രി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
Text Size
Story Dated: Saturday, June 14, 2014 05:16 hrs UTC
സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രണ്ട് ദിവസത്തെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഉന്നത സൈനിക കമാന്ഡര്മാര്ക്കൊപ്പമാണ് ജെയ്റ്റ്ലി സന്ദര്ശനത്തിനത്തെുക. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു മന്ത്രിസഭാംഗത്തിന്െറ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് ജെയ്റ്റ്ലിയുടേത്. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായി കശ്മീര്‍ താഴ്വരയിലേക്ക് തിരിച്ചത്തെിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവും. താഴ്വരയിലെ സുരക്ഷ സംബന്ധിച്ച ഇപ്പോഴത്തെ അവസ്ഥ ഉത്തരമേഖലാ ആര്‍മി കമാന്‍ഡര്‍ ജെയ്റ്റ്ലിയെ ധരിപ്പിക്കും. കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്, സ്ഥാനമേല്‍ക്കാന്‍ പോകുന്ന കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തും. കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെയും ഗവര്‍ണറെയും ജെയ്റ്റ്ലി സന്ദര്‍ശിക്കും.
Comments